മയ്യിൽ :- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് 34-ാ മത് വാർഷിക സമ്മേളനം ആർ.പി ശങ്കരൻ നഗറിൽ മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ ടീച്ചറുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ശമ്പള - പെൻഷൻ പരിഷ്കരണം പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ എത്രയും പെട്ടെന്ന് നടപ്പിലാക്കുക, മെഡിസെപ്പ് കുറവുകൾ പരിഹരിച്ച് നടപ്പിലാക്കുക, ചൊർക്കള - മുല്ലക്കൊടി - മയ്യിൽ - ചാലോട് - മട്ടന്നൂർ എയർപോർട്ട് റോഡ് പണി ത്വരിതപ്പെടുത്തുക, പുതിയ കൊളച്ചേരി സബ് ട്രഷറി കെട്ടിടത്തിന്റെ പണി പണി പൂർത്തിയാക്കുക എന്നീ പ്രമേയങ്ങൾ അംഗീകരിച്ചു.
സംസ്ഥാന കമ്മറ്റി അംഗം പി.വി പത്മനാഭൻ മാസ്റ്റർ മാസികാ അവാർഡ് വിതരണം ചെയ്തു. സംസ്ഥാനകമ്മറ്റി അംഗം ഇ.മുകുന്ദൻ, ജില്ലാ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം ബാലചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ.നാരായണൻ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.വി വിജയരാഘവൻ അനുശോചന പ്രമേയവും ജോയിന്റ് സെക്രട്ടറി കെ.പി വിജയൻ നമ്പ്യാർ ഔദ്യോഗിക പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.പി അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് സി.രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വരണാധികാരി ടി.രാഘവൻ മാസ്റ്റരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : സി.കെ ജനാർദ്ദനൻ നമ്പ്യാർ
വൈസ് പ്രസിഡന്റ് മാർ വിവി വിജയ രാഘവൻ , സി.രാമകൃഷ്ണൻ മാസ്റ്റർ, കെ.പി. വിജയൻ നമ്പ്യാർ ( ).
സി. പത്മനാഭൻ (സ്ക്രട്ടറി),
എം വി ഇബ്രാഹിം കുട്ടി,കെ.കെ ലളിതകുമാരി ടീച്ചർ, ഇ.പി.രാജൻ (ജോ. സിക്രട്ടറിമാർ ),
പി.പി. അരവിന്ദാക്ഷൻ (ട്രഷറർ)
