കണ്ണൂർ :- ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോഫിയും മെഡിക്കൽ നെക്ക് കോളറും തപാൽ വഴി അയച്ച് നൽകി കെഎസ്യു. വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രിക്കുള്ള അവാർഡെന്ന് KSU . സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ നേതൃത്വത്തിലാണ് ട്രോഫി അയച്ചത്. ആരോഗ്യ മന്ത്രി വായുവിലൂടെ പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും കെഎസ്‌യു ആരോപിച്ചു. തിരുവനന്തപുരത്തും കെഎസ് സമരവുമായി മുന്നോട്ട് പോകുമെന്നും കരിങ്കൊടിയുമായ വരുന്നത് കേരളത്തിലെ . ആരോഗ്യ രംഗം ഐസിയുവിൽ ആയത് കൊണ്ടാണെന്നും ഫർഹാൻ മുണ്ടേരി പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരെ വിമർശനവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രംഗത്ത് വന്നു. മന്ത്രിക്ക് ചികിത്സ നൽകിയത് സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്ത് വിടാൻ സർക്കാർ തയാറാകണമെന്നും കെ എസ് യു അധ്യക്ഷൻ ആവശ്യപ്പെട്ടു. മന്ത്രിയെ കെ എസ് യു പ്രവർത്തകർ അക്രമിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പിണറായി വിജയൻ പൊലീസിൻ്റെ റിപ്പോർട്ടും മന്ത്രി പറയുന്നതും പച്ചക്കള്ളമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
അഭിനയ മന്ത്രിയുടെ പ്രവർത്തികൾക്ക് പൊതുസമൂഹം മറുപടി നൽകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ വ്യാജ പ്രസ്‌താവനക്ക് പിന്നാലെ പൊലീസ് പിന്തുണയിൽ അക്രമ പരമ്പരകൾ അഴിച്ചുവിടുകയാണ്. ആരോഗ്യ മന്ത്രിയെ ഒന്നാം പ്രതിയാക്കിയും, സി പി എം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയുമാക്കി കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
