സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ യൂണിറ്റ്, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോപ്പതി എന്നിവ സംയുക്തമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ പെൻഷൻ ഭവനിൽ നടന്ന ക്യാമ്പ് സി.വി രത്നവല്ലി ടീച്ചറുടെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ വി.ലതിക ഉദ്ഘാടനം ചെയ്തു. 

യൂണിറ്റ് പ്രസിഡന്റ് എം.ജനാർദ്ദനൻ മാസ്റ്റർ, മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ: മുംതാസ് ഉസ്മാൻ എം.എം, ഡോ: ജയ പ്രഭ എം.വി എന്നിവർ ബോധവത്ക്കരണ ക്ലാസെടുത്തു. രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ.വി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും കെ.രതീദേവി നന്ദിയും പറഞ്ഞു.



Previous Post Next Post