പള്ളിപ്പറമ്പ് :- കോടിപ്പൊയിലിൽ പുതുതായി അംഗൻവാടി അനുവദിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് മണ്ഡലം MLA എം.വി ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി. പുളിക്കൽ മമ്മൂട്ടി സാഹിബ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 500 ൽ പരം പ്രദേശവാസികൾ ഒപ്പിട്ട നിവേദനമാണ് കരിങ്കൽക്കുഴിയിൽ നടന്ന വികസന സംവാദ സംഗമത്തിൽ വെച്ച് ഷംസീർ കോടിപ്പൊയിലിന്റെ നേതൃത്വത്തിൽ കൈമാറിയത്.
ഏഴാം വാർഡായ കോടിപ്പൊയിലിൽ 400 വീടുകളിലായി 2600 ൽ പരം ജനങ്ങൾ അധിവസിക്കുന്നുണ്ട്. ഈ വാർഡിൽ അംഗൻവാടിയില്ലാത്തതിനാൽ കുട്ടികൾക്കും, വയോജനങ്ങൾക്കും, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും, കൗമാരപ്രായക്കാരായ യുവതികൾക്കൾക്കും സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാകാത്ത സ്ഥിതിയാണ്. ഇക്കാര്യത്തിൽ അടിയന്തിര ഇടപെടലുകൾ നടത്തി അംഗൻവാടി അനുവദിക്കുമെന്ന് ഗോവിന്ദൻ മാസ്റ്റർ ഉറപ്പ് നൽകിയിട്ടുണ്ട്.
