നാറാത്ത് NSS കരയോഗം ശ്രീ മന്നത്ത് പത്മനാഭൻ സമാധിദിനം ആചരിച്ചു


നാറാത്ത്  :- NSS കരയോഗം നാറാത്ത് യൂണിറ്റ്  സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 56 മത് സമാധിദിനം ആചരിച്ചു. കരയോഗം രക്ഷാധികാരി ടി.കമ്മാരൻ നായർ പതാക ഉയർത്തി. ഭദ്രദീപം കൊളുത്തി പുഷ്പാർച്ചന നടത്തി. അംഗങ്ങൾക്ക് പി.ആർ ചന്ദ്രശേഖരൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് നടന്ന യോഗത്തിൽ സെക്രട്ടറി സ്വാഗതം പറയുകയും രാജേന്ദ്രൻ നമ്പ്യാർ, പി.ടി കൃഷ്ണൻ പി.സി ഗംഗാധരൻ, നിഷാ ഗണേശൻ എന്നിവർ സംസാരിച്ചു. ജഗദമ്മ പി.സി, രാധാ ശ്രീധരൻ, എം.കെ ലീല തുടങ്ങിയവർ പങ്കെടുത്തു എം.വി പവിത്രൻ നന്ദി പറഞ്ഞു.






Previous Post Next Post