കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ സഹവാസ ക്യാമ്പ് 'ആലവട്ടം' മാർച്ച് 13, 14 തീയതികളിൽ


കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പ് 'ആലവട്ടം' മാർച്ച് 13, 14 തീയതികളിൽ നടക്കും. നാളെ മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിൻ്റു സുനിൽ ഉദ്ഘാടനം ചെയ്യും. 

ശാസ്ത്ര കൗതുകം, കരകൗശല കളരി, എ ഐ വണ്ടർ, കളിക്കൂട്ടം, താരകൾക്കൊപ്പം,ക്യാമ്പ് ഫയർ,യോഗപരിശീലനം, സൂംബാ പരിശീലനം, ജോയ് ഓഫ് ഇംഗ്ലീഷ്, നാടിനെ അറിയാം തുടങ്ങിയ വിവിധ സെഷനുകൾ വിദഗ്ധർ നയിക്കും. മാർച്ച് 14 ശനിയാഴ്ച വൈകുന്നേരം ക്യാമ്പ് സമാപിക്കും.

Previous Post Next Post