ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പും മാർച്ച് 18 ന്


ഗുരുവായൂർ :- ക്ഷേത്രത്തിൽ ഏപ്രിൽ 1 മുതൽ 6 മാസത്തേക്ക് മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പും മാർച്ച് 18 ന്. ഇക്കുറി 56 അപേക്ഷകളാണ് ലഭിച്ചത്. 7 അപേക്ഷ കൾ തള്ളി. 49 പേർക്ക് കൂടിക്കാഴ്ചയ്ക്ക് കത്തയച്ചു. ദേവസ്വം ഓഫിസിൽ മാർച്ച്‌ 18 ന് രാവിലെ തന്ത്രി അപേക്ഷകരുമായി അഭിമുഖം നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കും. 

ക്ഷേത്രത്തിൽ ഉച്ചപ്പൂജ കഴിഞ്ഞു നടതുറന്നാൽ മേൽശാന്തി നറുക്കെടുപ്പ് നടക്കും. യോഗ്യത നേടിയവരുടെ പേരെഴുതിയ കുറിപ്പ് വായിച്ച് വെള്ളിക്കുടത്തിൽ നിക്ഷേപിക്കും. ഇപ്പോഴത്തെ മേൽശാന്തി മൂർത്തിയേടത്ത് സുധാകരൻ നമ്പൂതിരി നറുക്കെടുക്കും. പുതിയ മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരുന്ന് മാർച്ച്‌ 31 ന് രാത്രി ചുമതലയേൽക്കും. 6 മാസക്കാ ലം പുറപ്പെടാശാന്തിയായി ക്ഷേത്രത്തിൽ തന്നെ താമസിച്ച് പൂജകൾ നിർവഹിക്കും.

Previous Post Next Post