കെ-ടെറ്റ് പരീക്ഷ ; താൽക്കാലിക ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം :- കഴിഞ്ഞ മാസം നടത്തിയ സ്‌കൂൾ അധ്യാപക യോഗ്യതാ പരീക്ഷയുടെ (കെടെറ്റ്) താൽക്കാലിക ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ, കെടെറ്റ്  വെബ്സൈറ്റുകളിൽ ലഭ്യമാണ്. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഇതിനകം നിയമനം ലഭിച്ച അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമായി നടത്തുന്ന സ്പെഷൽ കെടെറ്റിന് അപേക്ഷിക്കാനുള്ള തീയതി 16 വരെ നീട്ടി. 

ഇതിൽ ഒട്ടേറെപ്പേർ കഴിഞ്ഞ മാസം നടന്ന ജനറൽ കെടെറ്റ് എഴുതിയിരുന്നു. അതിൽ ജയം ഉറപ്പാക്കിയവർക്ക് സ്പെഷൽ കെടെറ്റ് എഴുതേണ്ടതില്ല. എന്നാൽ ഉത്തര സൂചിക വരാൻ വൈകിയതോടെ ഇതിനകം സ്പെഷൽ കെടെറ്റിനും അപേക്ഷിച്ചവർ ഏറെയാണ്. 

ഉത്തരസൂചികയിലൂടെ ജയം ഉറപ്പാക്കാനായാലും ഇതിനകം സ്പെഷൽ കെടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് അപേക്ഷ പിൻവലിക്കാനോ അടച്ച ഫീസ് തിരിച്ചു കിട്ടാനോ അവസരമില്ലെന്നാണ് പരീക്ഷാഭവൻ നിലപാട്. ആവശ്യമില്ലെങ്കിൽ പരീക്ഷ എഴുതേണ്ടതില്ല. സ്പെഷൽ കെടെറ്റിന് ഇതിനകം അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്താനും 16 വരെ അവസരമുണ്ട്.

Previous Post Next Post