ചേലേരി :- ചേലേരി പുതിയിടവൻ പുതിയവീട് തറവാട് ക്ഷേത്രം തിറ മഹോത്സവം ഏപ്രിൽ 2, 3 തീയതികളിൽ നടക്കും.
ഏപ്രിൽ 2 വ്യാഴാഴ്ച രാവിലെ ബ്രഹ്മശ്രീ കരുമാരതില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജയും ഗണപതിഹോമവും. വൈകുന്നേരം 4 മണിക്ക് നാരായണീയം, തുടർന്ന് ദീപാരാധന, 6.30 ന് രക്തചാമുണ്ഡിയുടെ വെള്ളാട്ടം. 7.30 ന് തായ്പരദേവതയുടെ വെള്ളാട്ടം. 8.30 ന് വിഷ്ണുമൂർത്തിയുടെ വെള്ളാട്ടം, തുടർന്ന് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഈശാനമംഗലം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര, ഭരതനാട്യം, കരോക്കെ ഗാനമേള എന്നിവ അരങ്ങേറും.
ഏപ്രിൽ 3 വെള്ളിയാഴ്ച രാവിലെ 5.30 ന് രക്തചാമുണ്ഡിയുടെ പുറപ്പാട്. 6.30 ന് തായ്പ്പദേവതയുടെ പുറപ്പാട്, 7 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്.
