കണ്ണൂർ:- നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് കടന്ന് അഴീക്കോട് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ.വി. സുമേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കൂടിയായ കണ്ണൂർ ഡെപ്യൂട്ടി കളക്‌ടർ (എൽ.എ) എ.കെ. അനീഷിനു (KAS) മുൻപാകെയാണ് അദ്ദേഹം പത്രിക നൽകിയത്.
സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനമായാണ് നേതാക്കളും പ്രവർത്തകരും കളക്ടറേറ്റിലേക്ക് എത്തിയത്. സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, നേതാക്കളായ എം. അനിൽകുമാർ, ടി.വി. രാജേഷ്, എം. പ്രകാശൻ എന്നിവർക്കൊപ്പമെത്തിയാണ് കെ.വി. സുമേഷ് പത്രിക സമർപ്പിച്ചത്.
