മയ്യിൽ :- ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സ്ഥാപന ഉടമകൾക്കും, ജോലി ചെയ്യുന്ന തൊഴിലാളികൾക്കും fssai രജിസ്ട്രേഷനും ഹെൽത്ത് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ സാഹചര്യത്തിൽ വ്യാപാരികളെ സഹായിക്കാനും ലൈസൻസ് നടപടികൾ സുഗമമാക്കാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കാർഡ്, fssai രജിസ്ട്രേഷൻ ക്യാമ്പ് മാർച്ച് 24 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ മയ്യിൽ വ്യാപാര ഭവനിൽ വെച്ച് നടക്കും.
ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി, കൂൾബാർ കാറ്ററിംഗ്, മത്സ്യ - മാംസ വ്യാപാരികൾക്കും ഹെൽത്ത് കാർഡ് ആവശ്യമുള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. സേവനം ആവശ്യമുള്ളവർ 350 രൂപയും ആധാർ കാർഡിന്റെ കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്. പങ്കെടുക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക : 94956 14348, 9895655395, 9744002733
