കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പത്താംമൈൽ മേറ്റടിപ്പറമ്പ് ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠയും തിരുവപ്പന മഹോത്സവവും മാർച്ച് 25 മുതൽ 30 വരെ നടക്കും. മാർച്ച് 25, 26 തീയതികളിൽ പൂജകളും ചടങ്ങുകളും നടക്കും. മാർച്ച് 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രതിഷ്ഠ ക്രയാരംഭം. 10.11 മുതൽ 11.24 വരെയുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠാ ജീവ കലശാഭിഷേക പൂജ.
മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കൂറുമ്പക്കാവ് പരിസരത്തു നിന്നും ആരംഭിക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര. മാർച്ച് 29 ഞായറാഴ്ച രാവിലെ 10.30 ന് കൊടികയറ്റൽ, 1 മണിക്ക് ദൈവത്തെ മലയിറക്കൽ, 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, രാത്രി 8 മണിക്ക് പ്രാർത്ഥന വക മന്ത്രഗുളികൻ തിറ.
7.30 മുതൽ 10 മണി വരെ പ്രസാദസദ്യ. 9 മണി മുതൽ 10 മണി വരെ കളിക്കപ്പാട്ടും അന്തിവേലയും. 10 മണി മുതൽ 12 മണി വരെ മടയൻ്റെ കലശവും കലശം എഴുന്നള്ളിപ്പും കാഴ്‌ച വരവേൽപ്പും. മാർച്ച് 30 തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് മന്ത്ര ഗുളികൻ്റെ തിറ. 5 മണിക്ക് മുത്തപ്പൻ തിരുവപ്പനയും വെള്ളാട്ടവും. ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദസദ്യ, വൈകുന്നേരം 5.30 ന് കൊടിയിറക്കൽ.
