കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് - കൊളച്ചേരി ഡിവിഷൻ ജനസമ്പർക്ക പരിപാടി 'ജനങ്ങളോടൊപ്പം ജനപ്രതിനിധി' മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 4.30 ന് കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ നടക്കും.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി ബിജു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് ഇ..ബിന്ദു മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീധരൻ സംഘമിത്ര, വാർഡ് മെമ്പർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കലാ-സംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
