തലശ്ശേരി റെയിൽവെ സ്റ്റേഷന് സമീപം ബാഗിലാക്കിയ നിലയിൽ കഞ്ചാവ് കണ്ടെത്തി


തലശ്ശേരി :- തലശ്ശേരി റെയിൽവെ സ്റ്റേഷന് സമീപം കഞ്ചാവ് കണ്ടെത്തി. കുറ്റിക്കാട്ടിൽ ബാഗിലാക്കി ഒളിപ്പിച്ച നിലയിലാണ്  രണ്ടാം ഫ്ലാറ്റ്ഫോമിന് സമീപത്തെ കാട് പിടിച്ച് സ്ഥലത്ത് 3 കിലോ 600 ഗ്രാം തുക്കം വരുന്ന കഞ്ചാവ് കണ്ടെത്തിയത്.

രഹസ്യ സൂചനയെ തുടർന്ന് തലശ്ശേരിയിലെ ആർ പി എഫും കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയ തിരച്ചലിലാണ് കണ്ടെത്തിയത്. എക്സൈസ്  ഇൻസ്പക്ടർ പി.ഷിംന, ഉദ്യോഗസ്ഥരായ സി.പി ഷാജി, സതീഷ് വിളക്കോട്ടുർ ആർ.പി.എഫ് ഇൻസ്പക്ടർ കെ.എം സുനിൽ കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Previous Post Next Post