ഹാപ്പി കേരളം ക്യാമ്പയിന്റെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് CDS തല കുടുംബസംഗമം സംഘടിപ്പിച്ചു


ചെങ്ങളായി :- സംസ്ഥാന സർക്കാറിന്റെ ഹാപ്പി കേരളം ക്യാമ്പയിന്റെ ഭാഗമായി ചെങ്ങളായി പഞ്ചായത്ത് CDS തല കുടുംബ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ് പ്രസിഡണ്ട് കെ.കെ രവി ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ബിന്ദു.കെ അധ്യക്ഷത വഹിച്ചു. 

പി.വി രാജൻ, എം.വി ബിന്ദു, കെ.സി അമ്മുക്കുട്ടി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി താഹിറ പി.യു സ്വാഗതവും CDS വൈസ് ചെയർപേഴ്സൺ സുജാത എം.വി നന്ദിയും പറഞ്ഞു. സംസ്ഥാന റിസോഴ്സ് പേഴ്സൺ സുധ, ബിന്ദു, കെ.എം ശോഭന, കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത സ്റ്റാഫ് ഭവിത, കമ്മ്യൂണിറ്റി കൗൺസലർ സുധ പ്രകാശ് എന്നിവർ നേതൃത്വം നൽകി.

Previous Post Next Post