ഹജ്ജ് തീർത്ഥാടകർ സുവിധ ആപ്പ് ഉപയോഗിക്കണമെന്ന് നിർദ്ദേശം


കൊണ്ടോട്ടി :- ഹജ്ജിന് അവസരം ലഭിച്ചവർ മൊബൈൽ ഫോണിൽ സുവിധ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. കേരളത്തിൽ 13,151 പേരിൽ 7,985 പേർ മാത്രമാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. 

ബാക്കിയുള്ളവർ ഉടൻ ഇൻസ്റ്റാൾ ചെയ്യണമെന്നാണ് നിർദേശം. സംശയങ്ങൾക്ക് ട്രെയിനിങ് ഓർഗനൈസർമാരുമായോ ഹജ്ജ് ഇൻസ്പെക്ടർമാരുമായോ ബന്ധപ്പെടാം. ഫോൺ : 0483 2710717.

Previous Post Next Post