ശബരിമല ഉത്സവം ; പള്ളിവേട്ട ഇന്ന്, നാളെ ആറാട്ട്


ശബരിമല :- ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ പള്ളിവേട്ട ചൊവ്വാഴ്ച നടക്കും. ഒമ്പതാം ഉത്സവദിനത്തിലാണ് പള്ളിവേട്ട. രാത്രി 8.30 ന് അത്താഴപൂജയ്ക്കുശേഷം നടക്കുന്ന ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കിനെഴുന്നള്ളിപ്പും പൂർത്തിയാക്കിയ ശേഷമാണ് ശരംകുത്തിയിലേക്ക് പള്ളിവേട്ടയ്ക്ക് പുറപ്പെടുന്നത്.

വാദ്യമേളങ്ങളും തീവെട്ടികളും ഇല്ലാതെയാണ് ശരംകുത്തിക്ക് തിരിക്കുന്നത്. വെളിനല്ലൂർ മണികണ്ഠൻ എന്ന ആനയാണ് തിടമ്പേറ്റുന്നത്. രാത്രി ഒമ്പതിനുശേഷം ഘോഷയാത്ര ശരംകുത്തിയിലെത്തും. സന്നിധാനത്തെ നായാട്ടുവിളി സംഘാംഗമായ റാന്നി മാമ്പറ സ്വദേശി പി.ജി മനോജാണ് വേട്ടക്കുറുപ്പ്. പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളത്തോടെയും തീവെട്ടികളുടെ ദീപപ്രഭയോടെയും സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത് തുടങ്ങും.

Previous Post Next Post