തിരുവനന്തപുരം :- 85-നു മുകളിൽ പ്രായമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും വീടുകളിലെത്തി വോട്ടുചെയ്യിക്കുന്ന ഹോം വോട്ടിങ് തുടങ്ങി. ആദ്യ ദിനം 10,922 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ഇതിൽ 85 കഴിഞ്ഞവർ 7561 പേരാണ്. മറ്റുള്ളവർ 3361. തിങ്കളാഴ്ച രാത്രി തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ കണക്കാണിത്. എണ്ണത്തിൽ മാറ്റമുണ്ടാകും.
നേരത്തേ അപേക്ഷിച്ചവർക്കാണ് ഇങ്ങനെ വോട്ടു ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സൗകര്യമൊരുക്കിയത്. തിങ്കളാഴ്ച കൂടുതൽ പേർ വോട്ടുചെയ്തത് കോട്ടയത്താണ്, 2228.പോളിങ് ഓഫീസർ, രണ്ട് മൈക്രോ അസിസ്റ്റൻറുമാർ, ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന സംഘത്തെയാണ് വോട്ടെ ടുപ്പിന് നിയോഗിച്ചിട്ടുള്ളത്. വോട്ടറുടെ സ്വകാര്യതയും വോട്ടിൻ്റെ രഹസ്യസ്വ ഭാവവും ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. ആകെ 2,07,757 പേരാണ് അപേക്ഷിച്ചത്.
