രോഗബാധിതനായതിനെ തുടർന്ന് നാട്ടിലെത്തിയ കണ്ണൂർ സ്വദേശിയായ പ്രവാസി നിര്യാതനായി


കണ്ണൂർ :- ദീർഘകാലം സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി ചെറിയാണ്ടീലകത്ത് (തറമ്മൽ) വീട്ടിൽ അബ്‌ദുൽ സലാം (49) തിങ്കളാഴ്ച രാവിലെ നാട്ടിൽ നിര്യാതനായി. യാംബുവിൽ ഒരു പതിറ്റാണ്ടിലേറെ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന ഇദ്ദേഹം, നേരത്തെ എക്‌സിറ്റിൽ നാട്ടിൽ വന്നതായിരുന്നു. തുടർന്ന് 10 മാസം മുമ്പാണ് പുതിയ വിസയിൽ യാംബുവിൽ തിരിച്ചെത്തിയത്.

ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്, വിദഗ്‌ധ ചികിത്സക്കായി കഴിഞ്ഞ മാസമാണ് രണ്ടു മാസത്തെ അവധിയിൽ നാട്ടിലേക്ക് മടങ്ങിയത്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

പരേതരായ അബ്ദു‌ല്ല - ആമിന ദമ്പതികളുടെ മകനാണ്. ചുഴലി ബി.ടി.എം ഇംഗ്ലീഷ് സ്കൂൾ അധ്യാപിക ഹസീനയാണ് ഭാര്യ. മക്കൾ: അൻസാഫ്, ഹെറ. സഹോദരങ്ങൾ: അഷ്റഫ്, റഫീഖ്, അസ, മറിയം, നസീമ, നസീറ, സുലൈഖ, റഫീന.

Previous Post Next Post