കോഴിക്കോട് :- നാദാപുരത്ത് അഡീഷണൽ എസ്ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു. നാദാപുരം സ്റ്റേഷനിലെ എഎസ്പെ്ഐയും കൊയിലാണ്ടി സ്വദേശിയുമായ മനോജ്, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ചാണ് എഎസ്ഐ മനോജിനെ നായ ആക്രമിച്ചത്.
പോലീസ് സ്റ്റേഷന് സമീപത്തെ ആയിഷ ക്വാർട്ടേഴ്‌സിൽ വെച്ചാണ് അതിഥി തൊഴിലാളികളായ അബ്ദുദുൽ ഹഖ്(56), അസ്മമാമാഉൽ ഹഖ്(26) എന്നിവർക്ക് കടിയേറ്റത്. കെട്ടിട നിർമാണ തൊഴിലാളികളാണ് ഇരുവരും. മൂന്ന് പേരും നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. നാദാപുരത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി തെരുവ് നായ ആക്രമണം രൂക്ഷമാണ്. നാദാപുരത്തും സമീപ പഞ്ചായത്തിലുമായി വൃദ്ധരും കുട്ടികളുമടക്കം നൂറിലധികം പേർക്ക് അടുത്തകാലത്തായി തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
