മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സാർവദേശീയ വനിതാ ദിനം ആചരിച്ചു. വനിതാവേദി ചേർപേഴ്സൻ കെ.ജ്യോതി ടീച്ചറുടെ അധ്യക്ഷതയിൽ മയ്യിൽ പെൻഷൻ ഭവനിൽ നടന്ന ചടങ്ങ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ സുലേഖ ഉദ്ഘാടനം ചെയ്തു. കേരള യൂനിവേഴ്സിറ്റി ഗവേഷകയും മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.കെ റിഷ്ണ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ബാലകൃഷണൻ നായർ, കെ.വി യശോദ ടീച്ചർ, ബ്ലോക്ക് പ്രസിഡന്റ് സി.കെ ജനാർദ്ദനൻ നമ്പ്യാർ, പ്രശസ്ത സാഹിത്യകാരി ശൈലജ തമ്പാൻ, പി.സി.പി കമലാക്ഷി ടീച്ചർ എന്നിവർ സംസാരിച്ചു. മെമ്പർമാരുടെ നൃത്തനൃത്യങ്ങളും കവിതാ ഗാനാലാപനങ്ങളും ഉണ്ടായി. വനിതാവേദികൺവീനർ കെ.കെ ലളിതകുമാരി ടീച്ചർ സ്വാഗതവും സി.വി രത്നവല്ലി ടീച്ചർ നന്ദിയും പറഞ്ഞു
