ചേലേരി :- ചേലേരി മൊട്ടക്കൽ തറവാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മർഹൂം പക്കർ സൂപ്പി നഗറിൽ നടന്ന സംഗമത്തിൽ ചേലേരി മഹല്ല് ഖത്തീബ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. മദ്റസ പൊതു പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.
