കണ്ണാടിപ്പറമ്പ് :- വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ആർഷസംസ്കാരഭാരതി നാരായണീയ പാരായണ യജ്ഞവും തത്ത്വവിശകലന പ്രഭാഷണവുമായി 108 പേരുടെ പാരായണ മനന യജ്ഞം നടത്തി. ലക്ഷ്മണൻ മടയൻ ദീപ പ്രോജ്വലനം നടത്തി. യജ്ഞത്തിൽ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ നാറാത്ത്, തന്നിമംഗലത്ത് ഉണ്ണികൃഷ്ണവാര്യർ പട്ടാനൂർ, ദൈവജ്ഞ തിലകം മുരളീധര വാര്യർ കല്യാശ്ശേരി, എ.കെ നാരായണൻ നമ്പൂതിരി കൈതപ്രം തുടങ്ങിയ പ്രഭാഷകർ വിവിധ ദശകങ്ങളെ അടിസ്ഥാനമാക്കി തത്ത്വവിശകലന പ്രഭാഷണങ്ങൾ നടത്തി. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് പത്ത് നാരായണീയ സമിതികൾ പാരായണത്തിൽ പങ്കെടുത്തു. മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ നാരായണീയ ഗ്രന്ഥൻ്റെ വിതരണവും സമാപന പരിപാടി ഉദ്ഘാടനവും ചെയ്തു.
നാരായണീയ പാരായണ മത്സരത്തിൽ തെരൂർ മഹാദേവ ക്ഷേത്ര നാരായണീയ സമിതി, മാമ്പ വിളയാറോട്ട് മഹാവിഷ്ണു ക്ഷേത്ര നാരായണീയ സമിതി, മലപ്പട്ടം കല്ലോത്ത് മഹാദേവ ക്ഷേത്രം നാരായണീയ സമിതി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. നാരായണീയ പാരായണ സമിതികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. പങ്കെടുത്ത എല്ലാ വനിതകൾക്കും നാരായണീയം ഉപഹാരമായി നൽകി. വിശിഷ്ടാതിഥിയെ ഉപഹാരം നൽകി ആദരിച്ചു. വാഗ്ദേവി പുരസ്കാരം നേടിയ തന്നി മംഗലത്ത് ഉണ്ണികൃഷ്ണവാര്യരെ ആദരിച്ചു. ലക്ഷ്മണൻ മടയനെ പൊന്നാടയണിയിച്ച് ആദരിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ പത്രത്തിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന വനിതയെ ആദരിച്ചു. സെക്രട്ടറി വി.വി മുരളീധര വാര്യർ സ്വാഗതവും എം.കെ രമേശൻ നന്ദിയും പറഞ്ഞു.
