കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS 'ഉയരെ' പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ റിജിന അധ്യക്ഷത വഹിച്ചു. വിദ്യ, ആശ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി ജനേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ റഹ്മത്ത്, വാർഡ് മെമ്പർ ഫാസില, മുൻ CDS മെമ്പർ, നിലവിലുള്ള CDS മെമ്പർമാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. പരിപാടിയിൽ വെച്ച് മുൻ CDS മെമ്പർമാർക്ക് മൊമെന്റോ വിതരണം ചെയ്തു.വൈസ് ചെയർപേഴ്സൺ രേഷ്മ സ്വാഗതവും ജൻഡർ RP ശ്രീജ നന്ദിയും.പറഞ്ഞു.













