മലപ്പട്ടം പടപ്പക്കരി ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം ചെയ്തു

 


മലപ്പട്ടം:-നാട്ടുകാരുടെ വിശ്രമത്തിനും കുട്ടികളുടെ വിനോദത്തിനുമായി ഒരുക്കിയ പടപ്പക്കരി ഹാപ്പിനസ് പാർക്ക്   ഉദ്ഘാടനം ചെയ്തു. എം.വി. ഗോവിന്ദൻ മാസ്റ്റർ MLA പാർക്ക് ജനങ്ങൾക്ക് സമർപ്പിച്ചു. പ്രദേശവാസികൾക്കും കുട്ടികൾക്കും വിനോദവും വിശ്രമവും ഒരുമിച്ച് അനുഭവിക്കാൻ കഴിയുന്ന രീതിയിൽ ആണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.പ്രദേശത്തെ നിരവധി ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post