മയ്യിൽ:- മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 3.90 കോടി രൂപയിൽ നിർമിച്ച കെട്ടിട സമുച്ചയം എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ് കുമാർ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം മോഹനൻ മൂത്തേടത്ത്, സി സന്ധ്യ, ഡിഇഒഎസ് വന്ദന, കെ കെ രവീന്ദ്രൻ, കെ സി ഹരികൃഷ്ണൻ, എൻ അനിൽ കുമാർ, കെ പ്രഭാകരൻ, സി എച്ച് മൊയ്തീൻ കുട്ടി, കെ സി രാമചന്ദ്രൻ, കെ അജയ കുമാർ, സി പത്മനാഭൻ, എം കെ അനൂപ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ മനോജ് സ്വാഗതവും പി വി മനോജ് നന്ദിയും പറഞ്ഞു.
