മാണിയൂർ :- കട്ടോളി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കട്ടോളി കനാൽ പാലത്തുവച്ച് നടന്ന ചടങ്ങിൽ സാംസ്കാരികവേദി പ്രസിഡന്റ് മനീഷ് എ.പി അദ്ധ്യക്ഷത വഹിച്ചു.
പുറവൂർ മഹല്ല് ഖത്തീബ് നിസാമുദ്ധീൻ ഹുദവി, ഇഫ്താർ സന്ദേശം നൽകി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വി സുശീല, കട്ടോളി വാർഡ് മെമ്പർ എം.പി ശൈലജ തുടങ്ങിയവർ പങ്കെടുത്തു. സാംസ്കാരിക വേദി സെക്രട്ടറി മിഥുൻ.പി സ്വാഗതം പറഞ്ഞു.
