മഹിളാ മോർച്ച മയ്യിൽ മണ്ഡലം കമ്മിറ്റി സംഗമവും മണ്ഡലം ഭാരവാഹികൾക്കുള്ള സ്വീകരണവും നടത്തി


മയ്യിൽ :- മഹിളാ മോർച്ച മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സംഗമവും മണ്ഡലം ഭാരവാഹികൾക്കുള്ള സ്വീകരണവും നടത്തി. മയ്യിൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ BJP ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന വനിതാ കമ്മിഷൻ മെമ്പറും എഴുത്തുകാരിയുമായ ഡോക്ടർ പ്രമീളാ ദേവി  ഉദ്ഘാടനം ചെയ്തു. സംസാരിച്ചു. മഹിളാമോർച്ച മണ്ഡലം പ്രസിഡൻ്റ് ഷംന സാജുറാം അധ്യക്ഷത വഹിച്ചു.

മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് എ.ജയലത, BJP കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എ.പി ഗംഗാധരൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സാവിത്രി അമ്മ കേശവൻ, മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത്, മണ്ഡലം വൈസ് പ്രസിഡൻ്റും കൊളച്ചേരി വാർഡ് മെമ്പറുമായ ഗീത വി.വി, ജില്ലാ കമ്മിറ്റി അംഗം ടി സി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സെലിന സ്വാഗതവും വൈസ് പ്രസിഡൻ്റ് സിജിന നന്ദിയും പറഞ്ഞു.






Previous Post Next Post