ചേലേരി :- പ്രശസ്ത നാടകകൃത്ത് സജിത്ത്.കെ പാട്ടയം രചനയും സംവിധാനവും നിർവ്വഹിച്ച ഏകപാത്ര നാടകമായ 'അമ്മ'യുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ചലച്ചിത്ര നടൻ ഇന്ദ്രൻസ് നാടകസംവിധായകൻ ജയൻതിരുമനയ്ക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.
ഇ.എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയചിത്രം 'തേൻമാവി'ൻ്റെ ലൊക്കേഷനിൽ നടന്ന ചടങ്ങിൽ ചീഫ് അസോസിയറ്റ് ഡയരക്ടർ ജയേന്ദ്ര ശർമ്മ, ഛായാഗ്രാഹകൻ ജലീൽബാദുഷ എന്നിവരും പങ്കെടുത്തു.
