കൊല്ലൂർ :- കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിൽക്കുന്ന മഹാരഥോത്സവത്തിന് തുടക്കമായി. 12ന് ആണ് പ്രധാന ചടങ്ങായ മഹാരഥംവലി. മാർച്ച് 14 വരെ നടക്കുന്ന ചടങ്ങുകൾക്ക് മുഖ്യ അർച്ചകൻ സുബ്രഹ്മണ്യ അഡിഗ കാർമികത്വം വഹി ക്കും. ഇന്നലെ രാവിലെ സ്‌തംഭഗണപതി പൂജയ്ക്ക് ശേഷം കൊടിയേറ്റം, യാഗശാല പ്രവേശനം, നഗരോത്സവം എന്നീ ചടങ്ങുകൾ നടന്നു.
ഇന്നു മുതൽ മാർച്ച് 10 വരെ ഓരോ ദി വസങ്ങളിലായി രാത്രി 9ന് മയൂരാരോഹണോത്സവം, ദോലാരോഹണോത്സവം, പുഷ്പമണ്ഡപാ രോഹണോത്സവം, വൃഷഭാരോഹണോത്സവം, ഗജാരോഹണോത്സവം ചടങ്ങുകൾ നടക്കും. 11ന് രാത്രി 7.30ന് ഹിരേരംഗപൂജ, 9ന് സിംഹാരോഹണോത്സവം ചടങ്ങുകൾ നടക്കും. 12ന് രാവിലെ 9.30ന് മഹാരഥോത്സവ ചടങ്ങുകൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് 12ന് രഥാരോഹണവും വൈകുന്നേരം 5 മണിക്ക് മഹാരഥോത്സവവും നടക്കും. മാർച്ച് 13ന് രാത്രി 7ന് ഒക്കൂലി, 14ന് രാവിലെ 7.30ന് അശ്വാരോഹണോത്സവം, 8.30ന് പൂർണകുംഭാഭിഷേകം 9.30ന് പ്രസാദവിതരണം എന്നീ ചടങ്ങുകളോടെ മഹാരഥോത്സവത്തിന് സമാപനമാകും.
