വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു


തിരുവനന്തപുരം :- തിരുവനന്തപുരത്തു നിന്നുള്ള കാസർഗോഡ്, മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു. മൂന്നു തരത്തിലുള്ള മെനുവാണു വിവിധ ദിവസങ്ങളിൽ യാത്രക്കാർക്കു ലഭിക്കുക. 

ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമുള്ള വെജിറ്റേറിയൻ മെനു

.നെയ്ച്ചോർ, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, തോരൻ, ഫ്രൂട്ട് ട്രൈഫുൽ.

മട്ടയരി ചോറ്, ചപ്പാത്തി, തീയൽ, വറുത്തരച്ച വെജ് കറി, അടപ്രഥമൻ

വെജ് ബിരിയാണി, മലബാർ പൊറോട്ട, ഗ്രീൻപീസ് (പാൽ പിഴിഞ്ഞ കറി), പൊട്ടറ്റോ മസാല, സേമിയ പായസം.

നോൺ വെജ്

നെയ്ച്ചോറിനൊപ്പം വറുത്തരച്ച ചിക്കൻകറി

മട്ടയരി ചോറിനൊപ്പം മലബാർ ചിക്കൻ കറി

ചിക്കൻ ബിരിയാണി.

എക്സിക്യൂട്ടീവ് ക്ലാസിൽ മട്ടയരി ചോറിനൊപ്പം മീൻകറിയും ലഭിക്കുമെന്നു കാസിനോ എയർകേറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് (സിഎഎഫ്എസ്) അധികൃതർ പറഞ്ഞു. 

പ്രഭാത ഭക്ഷണത്തിന് വെജ് മെനു

ഇഡലി, വട, സാമ്പാർ,

ഉണ്ണിയപ്പം. ഇടിയപ്പം, കടലക്കറി, വട, ടീകേക്ക്

മിക്‌സ് വെജ്, ഉപ്പുമാവ്, വട, സാമ്പാർ, ചട്നി, വട്ടയപ്പം

നോൺ വെജ്

മുട്ട ചിക്കിയത്, വെജ് കട്ലറ്റ് 2, ഉണ്ണിയപ്പം, ബ്രഡ് റോൾ

ഇടിയപ്പം, മുട്ട റോസ്‌റ്റ്, വട, ടീ കേക്ക്. മുട്ട ചിക്കിയത്, മസാല ബൺ, വെജ് കട്ലറ്റ് 2, വട്ടയപ്പം

ഈ 3 ഓപ്ഷനുകൾ മാറി വരും. ലഘുഭക്ഷണത്തിൽ ഇലയട, പരിപ്പുവട, കൊഴുക്കട്ട, ചീരവട എന്നിവയും വിവിധ ദിവസങ്ങളിൽ ലഭിക്കും.

Previous Post Next Post