ഓൺലൈൻ തട്ടിപ്പുകളിലൂടെ കോടികൾ തട്ടി ; തളിപ്പറമ്പിൽ നാലുപേർക്കെതിരെ കേസെടുത്തു


തളിപ്പറമ്പ് :- ഓൺലൈൻ തട്ടിപ്പുകളിലൂടെ കോടികൾ തട്ടിയെന്ന സംഭവത്തിൽ 4 പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. കല്യാശ്ശേരി സ്വദേശിയായ യുവാവിനെ കണ്ണപുരം പോലീസ് പിടികൂടി. കല്യാശ്ശേരി സൗത്ത് കീരീരകത്ത് ഹൗസിൽ ആഷിഫ് മൊയ്തീൻ (29) ആണ് പിടിയിലാ യത്. ഓൺലൈൻ തട്ടിപ്പു സംഘവുമായി ചേർന്നു പ്രവർത്തിക്കുകയും അക്കൗണ്ടിലേക്ക് 2 തവണ എത്തിച്ചേർന്ന ഒരു ലക്ഷം രൂപ എടിഎം മുഖേന ഇയാൾ പിൻവലിച്ചതായും കണ്ടെത്തി.

കുറ്റേരി നെല്ലിപ്പറമ്പ് കുന്നുംപുറത്ത് മുഹമ്മദ് സഹൽ (25), അള്ളാംകുളം സ്ട്രീറ്റ് നമ്പർ 8 നാസ് വില്ല പി. പി.ആബിദ് (44), കുറുമാത്തൂർ പൊക്കുണ്ട് തയ്യിൽ ടി.സജീർ (32), കീഴാറ്റൂർ മാന്ധംകുണ്ട് ലതിക നിവാസിലെ മൊട്ടമ്മൽ അശോകൻ എന്നിവർക്കെതി രെയാണ് സൈബർ പൊലീസിന്റെ റിപ്പോർട്ട് പ്രകാരം തളിപ്പറമ്പ് ഇൻസ്പെക്ടർ പി.അജിത്ത്കുമാർ കേസെടുത്തത്. പ്രതികളുടെ വീടുകളിൽ പോലീസ് പോയെങ്കിലും ആരും സ്ഥലത്തുണ്ടായിരുന്നില്ല.

ഇതിനുപുറമേ, തളിപ്പറമ്പിൽ ഉണ്ടായിരുന്ന യുപി സ്വദേശി പൊലീസ് അന്വേഷണം ആരം ഭിക്കുമ്പോഴേക്കും സ്‌ഥലം വി ട്ടു. പയ്യന്നൂർ സ്വദേശിയായ മറ്റൊരാളെ ഹൈദരാബാദ് പൊലീസ് എത്തി അറസ്‌റ്റ് ചെയ്തു. സംസ്ഥാനത്ത് ഉടനീ ളം നടന്ന സൈബർ ഹണ്ടിന്റെ ഭാഗമായി നടന്ന അന്വേഷണ ത്തിലാണ് ഇവരുടെ അക്കൗ ണ്ടുകളിൽ പരിശോധന നട ത്തിയത്. വിവിധ സ്‌ഥലങ്ങ ളിൽ നടക്കുന്ന വെർച്വൽ അറ സ്‌റ്റ് പോലെയുള്ള ഓൺ ലൈൻ തട്ടിപ്പുകളിലൂടെ ലഭി ക്കുന്ന പണമാണ് ഇത്തരം അക്കൗണ്ടുകളിലൂടെ കടന്നു പോയതെന്നാണ് കരുതുന്നത്. സൈബർ തട്ടിപ്പുകൾ നടത്തു ന്നവർ പണം കൈമാറാൻ ഇവ രുടെ അക്കൗണ്ടുകൾ അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചതായിരിക്കാമെ ന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെ ന്ന് ഇൻസ്പെക്ടർ അജിത്കു മാർ പറഞ്ഞു.

ഇന്നലെ രാവിലെ മുഹമ്മദ് സഹലിൻ്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് അട ഞ്ഞുകിടക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ ഖത്തറിലാ ണെന്നാണ് പൊലീസിന് ലഭി 10 ച്ച വിവരം. ഇയാൾക്കെതിരെ രാജ്യത്തെ വിവിധ സംസ്ഥാന ങ്ങളിലായി 11 സൈബർ കേസുകൾ നിലവിലുണ്ട്. പി. പി.ആബിദ് 2025 സെപ്റ്റംബർ 2 മുതൽ 9 ഇടപാടുകളിലൂടെ 29 ലക്ഷം രൂപയുടെ ഇടപാടാ ണ് നടത്തിയത്. ആബിദിൻ്റെ അക്കൗണ്ടിനെതിരെ വിവിധ സംസ്ഥാനങ്ങളിലായി 11 കേസുകൾ ഉണ്ട്.

ഇതേ ബാങ്കിൽ തന്നെ അക്കൗണ്ടുള്ള ടി.സജീറിന്റെ അക്കൗണ്ടിൽ നിന്ന് 2025 ഓഗ സ്‌റ്റ് 5 മുതൽ 45 ലക്ഷം രൂപ യാണ് കൈമാറിയിരിക്കുന്നത്. ഇയാൾ ഇപ്പോൾ വടകരയിൽ ഡ്രൈവറായി ജോലി ചെയ്യുക യാണ്. മാന്ധംകുണ്ടിൽ എവർഗ്രീൻ എന്റർപ്രൈസസ് എന്ന പേരിലുള്ള സ്ഥാപനം നടത്തി യിരുന്ന മൊട്ടമ്മൽ അശോകന്റെ അക്കൗണ്ടിൽ നടന്ന തട്ടിപ്പുകൾക്കെതിരെ 6 സൈബർ കേസുകൾ നിലവിലുണ്ട്. ഇയാളുടെ തറവാട് വീടാണ് ഇവിടെയുള്ളത്. ഈ വീടും അടഞ്ഞുകിടക്കുകയാണ്. എസ്ഐ കെ.പി മനോജ്, എഎസ്ഐ ഇ.ശ്രീജ, വിജു മോഹൻ, സീനിയർ പോലീസ് ഓഫിസർ പി.വി സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

Previous Post Next Post