ശ്വാസംമുട്ടി ഇന്ത്യ ; വായുമലിനീകരണത്തിൽ ഇന്ത്യയ്ക്ക് ആറാംസ്ഥാനം


ന്യൂഡൽഹി :- രാജ്യങ്ങളുടെ വായുമലിനീകരണ തോത് വിലയിരുത്തുന്ന സ്വിസ് റിപ്പോർട്ടിൽ ഇന്ത്യയ്ക്ക് ആറാം സ്‌ഥാനം. പാക്കിസ്ഥാനാണ് ഒന്നാമത്. സ്വിറ്റ്‌സർലൻഡിലെ ഐക്യു എയർ കമ്പനിയുടെ എട്ടാമത് വായുനിലവാര റിപ്പോർട്ടിലാണ് ഇന്ത്യയിലെ വായുമലിനീകരണത്തിന്റെ ആശങ്കാകുലമായ അവസ്‌ഥ രേഖപ്പെടുത്തിയിരിക്കുന്നത്. അതിരൂക്ഷ മലിനീകരണ തോതുള്ള ആഗോള നഗരങ്ങളിൽ ഒന്നാമത് യുപിയിലെ ലോനിയാണ്. ഡൽഹിക്ക് നാലാം സ്ഥാനം.

വായുഗുണനിലവാരത്തിൽ ഏറ്റവും മോശമായ ആദ്യ 10 നഗരങ്ങളിൽ അഞ്ചും ഇന്ത്യയിലാണ്. ലോനിയും ഡൽഹിയും കൂടാതെ, അസം-മേഘാലയ അതിർത്തിയിലെ ബർണിഹാട്ട്, യുപിയിലെ ഗാസിയാബാദ്, ബംഗാളിലെ ഉലാ (ബീർനഗർ) എന്നിവയാണ് ഈ നഗരങ്ങൾ. 143 രാജ്യങ്ങളിലെ 9,446 നഗരങ്ങളിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. പാക്കിസ്ഥാൻ കഴിഞ്ഞാൽ, പട്ടികയിൽ രണ്ടാമതുള്ളത് ബംഗ്ലദേശാണ്. തുടർന്ന് താജിക്കിസ്‌ഥാൻ, ചാഡ്, കോംഗോ.

Previous Post Next Post