ചട്ടുകപ്പാറ ഇ.എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാവേദി മുതിർന്ന അംഗൻവാടി ടീച്ചറെ ആദരിച്ചു


ചട്ടുകപ്പാറ :-  ചട്ടുകപ്പാറ ഇ.എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി മുതിർന്ന അംഗൻവാടി ടീച്ചർ ഉഷയെ ആദരിച്ചു. 

കുറ്റ്യാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുശീല എം.വി ഉദ്ഘാടനം ചെയ്തു. സാന്ദ്ര മനോജ് അധ്യക്ഷത വഹിച്ചു. രസിത.എ സ്വാഗതവും പ്രസീത.പി നന്ദിയും പറഞ്ഞു.

Previous Post Next Post