ഐവ ഫർണിച്ചർ & ഇന്റീരിയർ സ്റ്റുഡിയോ നാളെ മുതൽ എട്ടേയാറിൽ പ്രവർത്തനമാരംഭിക്കും


മയ്യിൽ :- ഫർണിച്ചർ ലോകത്തെ പുത്തൻ ട്രെൻഡുകളും ഗുണമേന്മയും ഒത്തുചേരുന്ന 'ഐവ (IVA) ഫർണിച്ചർ & ഇന്റീരിയർ സ്റ്റുഡിയോ' നാളെ മാർച്ച് 15 ഞായറാഴ്ച എട്ടേയാറിൽ പ്രവർത്തനമാരംഭിക്കുന്നു. പുതുതായി സജ്ജമാക്കിയ ഷോറൂമിന്റെ ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് പ്രശസ്ത ചലച്ചിത്ര താരം പി.പി കുഞ്ഞികൃഷ്ണൻ നിർവ്വഹിക്കും. 

കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിക്കും. FUMMA സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ ആദ്യ വിൽപനയുടെ ഉദ്ഘാടനം നിർവ്വഹിക്കും. മക്ക ഹൈപ്പർ മാർക്കറ്റ് മാനേജിംഗ് പാർട്ണർ ജെ.കെ കമാൽ ഹാജി ആദ്യ വിൽപന ഏറ്റുവാങ്ങും. പ്രമുഖ സോഷ്യൽ മീഡിയ താരം KL BRO ബിജു ഋത്വിക് വിശിഷ്ടാതിഥിയാകും. വിനോദ് കുമാർ സി.സി മുഖ്യാതിഥിയാകും. 

ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതൽ പൊതുജനങ്ങൾക്കായി വിപുലമായ ഫർണിച്ചർ പ്രദർശനവും വിൽപനയും ഒരുക്കിയിട്ടുണ്ട്. ഉൽഘാടനത്തിൽ പങ്കെടുക്കുന്നവർക്ക് വിലപാടിപ്പുള്ള ഫർണിച്ചർ സമ്മാനങ്ങളായും സ്പെഷ്യൽ ഡിസ്കൗണ്ടുകൾ ഓഫറുകളും നൽകുന്നതാണ്. വീടുകൾക്കും ഓഫീസുകൾക്കും അനുയോജ്യമായ ആധുനികവും പാരമ്പര്യവുമായ ഫർണിച്ചറുകളുടെയും ഇന്റീരിയർ വർക്കുകളുടെയും വിപുലമായ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്മെൻ്റ് ഉടമസ്ഥർ അറിയിച്ചു.

Previous Post Next Post