നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്‌

 


കണ്ണൂർ :-അടിസ്ഥാന ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യം ഉൾപ്പടെ ആവശ്യപ്പെട്ടുകൊണ്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ നടക്കുന്ന സമരത്തിന് പിതുണയുമായി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്റ് വിജിൽ മോഹനനും സഹാഭാരവാഹികളും എത്തി.

എത്രയും പെട്ടന്ന് സമരം ഒത്തുതീർത്തില്ലങ്കിൽ സമരം യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കുമെന്നും, അതുവരെയുള്ള സമരത്തിൽ യൂത്ത് കോൺഗ്രസ്‌ അണിചേരുമെന്നും ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ പറഞ്ഞു. ബേബി മെമ്മോറിയൽ ആസ്റ്റർ മിംസ് ആശുപത്രികളിലാണ് യൂത്ത് കോൺഗ്രസ്‌ നേതാക്കൾ എത്തിയത്.

മിംസ് ആശുപത്രിയിൽ സമരം ചെയ്ത നഴ്സുമാരെ ആശുപത്രി പരിധിക്ക് പുറത്തേക്ക് മാറ്റിയിരുന്നു. യൂത്ത് കോൺഗ്രസ്സ് നേതാക്കൾ നടത്തിയ ചർച്ചയിലൂടെ തിരിച്ചു ആശുപത്രി കോമ്പൗണ്ടിനുള്ളിൽ സമരം ചെയ്യുവാൻ മാനേജ്മെന്റ് സമ്മതിച്ചു.ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ, സംസ്ഥാന സെക്രട്ടറി റോബർട്ട്‌ വെള്ളാംവെള്ളി, ജില്ലാ ഭാരവാഹികളായ മിഥുൻ മാറോളി, എം കെ വരുൺ, റിജിൻ രാജ്, അനൂപ് തന്നട, വൈഷ്ണവ്എം അൻഫീർ ചാലാട്, പ്രകീർത്ത് മുണ്ടേരി, സജീഷ് നമ്പ്യാർ, ദീപേഷ് കെ വി എന്നിവർ നേതൃത്വം നൽകി.

Previous Post Next Post