കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവത്തിന് ഇന്ന് മാർച്ച് 31 ചൊവ്വാഴ്ച രാവിലെ പൂരംകുളി, ബിംബശുദ്ധി, ധാര, കലശാഭിഷേകം, ഉച്ചപ്പൂജ എന്നിവയോടെ തുടക്കം. വൈകുന്നേരം 5.30ന് നെടുവാട്ട് മഹല്ല് ജുമാ മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാരക്കുടം സമർപ്പണം, ദീപാരാധനയ്ക്കുശേഷം ക്ഷേത്രം കോയ്മ മംഗലശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ തിരുവത്താഴത്തിന് അരി അളവ്, ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റം.
ഏപ്രിൽ 1 മുതൽ 7വരെ എല്ലാ ദിവസവും രാവിലെ 5 ന് ഗണപതി ഹോമം, ഉഷ:പ്പൂജ, ശ്രീഭൂതബലി നവകം, പഞ്ചഗവ്യം പൂജിച്ചു കലശം ആടി ഉച്ചപൂജ, വൈകുന്നേരം 4.30 ന് കേളി, കൊമ്പ് പറ്റ് 5ന് കാഴ്ച ശീവേലി, പഞ്ചവാദ്യം, മേളം, ദീപാരാധന, രാത്രി 10ന് സേവ , വയത്തൂർ കാലിയാർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് എതിരേൽപ്പ്, ചന്തം, നൃത്തം, അകത്തെഴുന്നള്ളത്ത്, അത്താഴപൂജ എന്നിവ നടക്കും.
മാർച്ച് 31 രാത്രി 7.30 ന് സാംസ്കാരിക സദസ്സ് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്യും തുടർന്ന് നൃത്തമാലിക ഏപ്രിൽ 1 രാത്രി 7. 30ന് ചന്ദ്രോത്ത്കണ്ടി മടപ്പുര അവതരിപ്പിക്കുന്ന ഭജനാമൃതം, സപര്യരാജ് രാമപുരം അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃ സമിതി അവതരിപ്പിക്കുന്ന തിരുവാതിരകളി,
ഏപ്രിൽ 2 വ്യാഴാഴ്ച രാത്രി 7.30ന് കോഴിക്കോട് സൂപ്പർ ബാൻഡ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്. ഏപ്രിൽ 3 ന് വൈകുന്നേരം 6 30ന് ആരൂഢസ്ഥാനമായ നാറാത്ത് പാണ്ഡ്യൻതട സ്ഥാനത്തേക്ക് എഴുന്നള്ളത്ത് രാത്രി, 7.30ന് ഗ്രാമകേളി കലാ തീയേറ്റർ, ചിലങ്ക കലാവേദിയുടെ നൃത്ത നൃത്യങ്ങൾ, ഗണപതി ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന ഫ്യൂഷൻ തിരുവാതിര, മന്ത്ര മ്യൂസിക് കണ്ണൂരിന്റെ കരോക്കെ ഗാനമേള, രാത്രി 9ന് പാണ്ഡ്യൻ തടസ്ഥാനത്ത് നിവേദ്യ പൂജ, മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ തായമ്പക, 10ന് തിരിച്ചെഴുന്നള്ളത്ത്, എതിരേൽപ്പ്
ഏപ്രിൽ 4 ശനിയാഴ്ച രാത്രി 7. 30ന് സിത്താനി ഭജൻ ഫ്യൂഷൻ അവതരിപ്പിക്കുന്ന ഭജൻസ്, ഏപ്രിൽ 5ന് രാവിലെ 8ന് ഉത്സവബലി, രാത്രി 7. 30ന് താളം കണ്ണൂർ അവതരിപ്പിക്കുന്ന പാരമ്പര്യ തിരുവാതിര, തെരു കലാ കൂട്ടായ്മ യുടെ രംഗോത്സവം, ഏപ്രിൽ 6 തിങ്കളാഴ്ച രാത്രി 7. 30ന് ഗുരുവായൂർ ഗാന്ധാരയുടെ സാമൂഹ്യ നാടകം "മഗധ " മഹോത്സവ ദിനമായ ഏപ്രിൽ ഏഴിന് രാത്രി 7. 30ന് വയപ്രം ഭഗവതി ക്ഷേത്രം അവതരിപ്പിക്കുന്ന കലാസന്ധ്യ, ഈശാനമംഗലം മാതൃസമിതിയുടെ കോലാട്ടം,ശിവം സ്കൂൾ ഓഫ് ഡാൻസ് പെർഫോമൻസ് അവതരിപ്പിക്കുന്ന ഫ്യൂഷൻ -26,രാത്രി 11ന് കണ്ണാടിപ്പറമ്പ് ഗണപതി ക്ഷേത്രത്തിൽ നിന്നും കരടി വരവ്, ഗണേഷ് വാദ്യസംഘത്തിന്റെ തായമ്പക, പള്ളിവേട്ടക്കെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, ചന്തം,കരടിക്കളി തിടമ്പ് നൃത്തം, എരിഞ്ഞിക്കൽ ദേവസ്വം മാങ്ങാടിന്റെ പൂരക്കളി. ഏപ്രിൽ 8ന് രാവിലെ 9ന് ക്ഷേത്രക്കുളത്തിൽ ആറാട്ട് തിരിച്ചെഴുന്നളത്തിന് ശേഷം കൊടിയിറക്കം. തുടർന്ന് ആറാട്ട് സദ്യയോടെ ഉത്രവിളക്കുത്സവത്തിന് സമാപനമാകും.
