മയ്യിൽ :- കയരളം നോർത്ത് എഎൽപി സ്കൂളിൽ ഇഫ്താർ വിരുന്ന് ഒരുക്കി വിദ്യാർത്ഥികൾ. 'പല മതക്കാരും പല ജാതിക്കാരും പല നിറക്കാരും പല തരക്കാരും പല ദേശക്കാരും പലഭാഷക്കാരും പലരുമെങ്കിലും മനുഷ്യരാണ് നാം പാഠഭാഗം പഠിച്ചുതീർന്നപ്പോഴേക്കും കുഞ്ഞുമനസ്സുകളിലൊരു ആശയമുദിച്ചു. എല്ലാവരെയും ചേർത്തുനിർത്തണം. എന്തുചെയ്യാമെന്ന ആലോചന ഇഫ്താർ വിരുന്നിലെത്തി'.
കുട്ടികൾക്കൊപ്പം അധ്യാപകരും പിടിഎയും കൂടെനിന്നപ്പോൾ മതസൗഹാർദ്ദത്തിന്റെ ഇഫ്താർ വിരുന്നൊരുങ്ങി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഇ.നിഷ്കൃത അധ്യക്ഷയായി. സുഹൈൽ അഫ്സനി ഹാറൂനി ഇഫ്താർ സന്ദേശം നൽകി. ജിനീഷ് ചാപ്പാടി, രവി മാണിക്കോത്ത്, എം.പി.എ റഹീം, സി.കുഞ്ഞിരാമൻ, കെ.സന്തോഷ് എന്നിവർ സംസാരിച്ചു. കെ.ശ്രീലേഖ സ്വാഗതവും എ.ഒ ജീജ നന്ദിയും പറഞ്ഞു.
