കമ്പിൽ അക്ഷര കോളേജിൽ തൊഴിൽ സംരംഭക സെമിനാർ സംഘടിപ്പിച്ചു


കമ്പിൽ :- കമ്പിൽ അക്ഷര കോളേജിൽ തൊഴിൽ സംരംഭക സെമിനാർ സംഘടിപ്പിച്ചു. യുവതീ യുവാക്കൾക്ക് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്. 

സെമിനാറിൽ അക്ഷര കോളേജ് പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ ബി എം മഹേഷ് ക്ലാസ് എടുത്തു.എം എം അമൃത സ്വാഗതവും ഷീജ നന്ദിയും പറഞ്ഞു. BSS ൻ്റെ തൊഴിൽ വിദ്യാഭ്യാസ പഠന കേന്ദ്രങ്ങൾ വഴി ആണ് ഭാഷാ പഠനവും തൊഴിൽ പരിശീലനവും നൽകുന്നത്.



Previous Post Next Post