കണ്ണൂർ നഗരത്തിൽ യുദ്ധവിരുദ്ധ റാലി

 


കണ്ണൂർ:-കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ മേഖലയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലിയും പ്രഭാഷണവും നടത്തി. റാലി കണ്ണൂർ പരിഷത്ത് ഭവനിൽ നിന്ന് ആരംഭിച്ചു നഗരത്തിൽ ചുററി പഴയ ബസ്റ്റാൻഡിൽ സമാപിച്ചു. 

പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം  വി.വി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് പി.ധർമ്മൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കമല സുധാകരൻ സംസാരിച്ചു.

പരിഷത്ത് കണ്ണൂർ മേഖലാ സെക്രട്ടറി കെ സുരേഷ് ബാബു സ്വാഗതവും മേഖലാ ജോയിന്റ് സെക്രട്ടറി സിറാജ് ഇ.കെ നന്ദിയും പറഞ്ഞു. മേഖല ട്രഷറർ എം പ്രസാദ്, മേഖല കമ്മറ്റി അംഗം കെ. പി.ഗീത, ജില്ലാ കമ്മറ്റി അംഗം പി.വി.മനോജ് കുമാർ, എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Previous Post Next Post