നഴ്സുമാരുടെ സമരത്തിന് യൂത്ത് ലീഗിന്‍റെ ഐക്യദാര്‍ഢ്യം

 


കണ്ണൂർ:-ന്യായമായ വേതനത്തിനായി സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യമര്‍പ്പിച്ചു. കണ്ണൂര്‍ ബേബി മെമ്മോറിയല്‍, ആസ്റ്റര്‍ മിംസ് തുടങ്ങിയ ആശുപത്രികള്‍ക്കു മുന്നില്‍ തുടരുന്ന നഴ്സുമാരുടെ സമരത്തിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകനവുമായി എത്തി. സമരത്തെ മാന്യമായി പരിഹരിക്കണമെന്നും, അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.

ജില്ലാ ജനഃസെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ , ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, വൈസ് പ്രസിഡണ്ട് ഷാകിര്‍ ആഡൂര്‍, ഫായിസ് തങ്ങള്‍, അഷ്ഫീര്‍ ചെങ്ങളായി, ദാവൂദ് മാമ്പ, മെഡിഫെഡ് ജില്ലാ കണ്‍വീനര്‍ സഹല്‍,  റഷീദ് പടന്ന തുടങ്ങിയവര്‍ സംസാരിച്ചു.

Previous Post Next Post