കണ്ണൂർ :- മന്ത്രി ഗണേഷ് കുമാറിൻ്റെ കോലം കത്തിച്ചു. ഗതാഗത മന്ത്രി ഗണേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്ത്രിയുടെ കോലം കത്തിച്ചു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിലിൻ്റെ നേതൃത്വത്തിൽ ഡി സി സി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കാൽടെക്സ് കെ എസ് ആർ ടി സി സ്റ്റാൻഡിൽ സമാപിച്ചു.
ഡി സി സി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ്, ജില്ലാ വൈസ് പ്രസിഡൻ്റ് പുഷ്പലത കെ.എൻ, ജില്ല ജനറൽ സെക്രട്ടറി കെ.പി പത്മിനി, ബ്ലോക്ക് പ്രസിഡൻ്റുമാരായ പത്മജ എന്‍.പി, ഉഷാകുമാരി.കെ, മോഹിനി കെ.വി, ഷിനോ.പി, ഗീത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
