ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷൻ നാളെമുതൽ


കണ്ണൂർ :- കേരള സ്റ്റേറ്റ് ഹജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്നവർക്കുള്ള മെനിഞ്ചൈറ്റിസ് വാക്സിനേഷൻ കുത്തിവയ്പ് നാളെ മുതൽ ജില്ലയിൽ ആരംഭിക്കും. കണ്ണൂർ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നാളെ മാർച്ച് 12 വ്യാഴാഴ്ച  രാവിലെ 9 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. 

മാർച്ച് 24 ന് തലശ്ശേരി ജനറൽ ആശുപത്രിയിലും 26 ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രി യിലും 28 ന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലും 30 ന് ഇരിട്ടി താലൂക്ക് ആശുപ്രതിയിലും വാക്സിനേഷൻ ക്യാംപ് നടക്കും. ട്രെയ്നിങ് ഓർഗനൈസർമാർ നിർദേശം തരുന്ന നിശ്ചയിക്കപ്പെട്ട ആശുപത്രികളിൽ നിന്നു മാത്രം വാക്സിനേഷൻ എടുക്കേണ്ടതാണെന്ന് ജില്ലാ ട്രെയ്ന‌ിങ് ഓർഗനൈസർ നിസാർ അതിരകം അറിയിച്ചു. 

Previous Post Next Post