കാരയാപ്പ് ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാകും


ചേലേരി :- കാരയാപ്പ് ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രം കളിയാട്ട മഹോത്സവം മാർച്ച്‌ 23, 24, 25 തീയതികളിൽ നടക്കും. നാളെ മാർച്ച് 23 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. 7 മണിക്ക് ഉത്സവാരംഭ ചടങ്ങുകൾ നടക്കും 

മാർച്ച് 24 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ദീപരാധന, 6.45 ന് മെഗാതിരുവാതിര, തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. 7 മണിക്ക് ഊർപ്പഴശ്ശിയുടെ വെള്ളാട്ടം 8 മണിക്ക് വേട്ടക്കൊരുമകൻ വെള്ളാട്ടം 10 മണിക്ക് ഗുളികൻ വെള്ളാട്ടം 11 മണിക്ക് ഭഗവതിയുടെ തോറ്റം. മാർച്ച് 25 ബുധനാഴ്ച പുലർച്ചെ 12.30 ന് ഭഗവതിറ നേർച്ച, 3.30 ന് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ തിറ, 4.30 ന് ഗുളികൻ തിറ, 6 മണിക്ക് ഭഗവതി തിറ. മാർച്ച്‌ 24 ന് രാത്രി പ്രസാദസദ്യ ഉണ്ടായിരിക്കും.

Previous Post Next Post