ഉന്നതവിദ്യാഭ്യാസത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് അടുത്ത അധ്യയനവർഷം മുതൽ പ്രത്യേക പരീക്ഷയും മൂല്യനിർണയവും നടപ്പാക്കും


തിരുവനന്തപുരം :- കോളേജിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് അടുത്ത അധ്യയനവർഷം മുതൽ പ്രത്യേക പരീക്ഷയും മൂല്യനിർണയവും നടപ്പാക്കും. ഒരു ക്ലാസിലെ എല്ലാ വിദ്യാർഥികൾക്കും ഒരേ രീതിയിലുള്ള പരീക്ഷയും മൂല്യനിർണയവും ഭിന്നശേഷിക്കാർക്ക് പരിമിതികൾ സൃഷ്ടിക്കുന്നതിനാലാണ് സമഗ്രമായ പരിഷ്കാരം കൊണ്ടു വരുന്നതെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമയപരിധിയുള്ള എഴുത്തു പരീക്ഷ, വാചികാവതരണം തുടങ്ങിയവ പലപ്പോഴും ഘടനാപരമായ തടസ്സങ്ങളുണ്ടാക്കുന്നു. ഭിന്നശേഷിക്കാരുടെ കഴിവിന്റെയോ അറിവിന്റെയോ കുറവുകൊണ്ടല്ല, അവരുടെ പഠനാവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയിട്ടുള്ളതല്ല നിലവിലെ പരീക്ഷാരീതികളെന്നതിനാലാണ് പ്രശ്നമെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ ഭിന്നശേഷി വിഭാഗത്തിന്റെയും തനതു പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കും ഇനിയുള്ള പരീക്ഷയും മൂല്യനിർണയവും. ഇതിനായി ഉന്നതവിദ്യാഭ്യാസ പരിഷക്കരണ സെല്ലിൻ്റെ നേതൃത്വത്തിൽ വിശദമായ മാർഗരേഖയും തയ്യാറാക്കിക്കഴിഞ്ഞു. അതനുസരിച്ച്, അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകും. നിരന്തര മൂല്യനിർണയത്തിലും സെമസ്റ്റർ പരീക്ഷയിലുമൊക്കെ മാറ്റങ്ങൾ നടപ്പാക്കും. അസൈൻമെന്റ് എഴുത്തിനുപകരം ഓഡിയോ-വീഡിയോ അവതരണം, റെക്കോഡ് ചെയ്ത വിശദീകരണരീതി തുടങ്ങിയവയൊക്കെ നടപ്പാക്കും. 

ദൃശ്യാധിഷ്ഠിത പഠന ഉള്ളടക്കം, നിർദേശാത്മക വീഡിയോ തുടങ്ങി അതി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പരീക്ഷാരീതികളും സ്വീകരിക്കും. സെമസ്റ്റർ പരീക്ഷയ്ക്ക് അധികസമയം അനുവദിക്കും. സഹായക ഉപകരണങ്ങളുടെ ഉപയോഗം, പ്രത്യേക പരീക്ഷാ ഹാളുകൾ തുടങ്ങിയവയൊക്കെ ഭിന്നശേഷിക്കാർക്കായി പ്രയോജനപ്പെടുത്താമെന്നാണ് നിർദേശം. ഇപ്പോഴുള്ള പോലെ സ്ക്രൈബ് സഹായം തുടരാ നുമാവും.


പരീക്ഷയ്ക്കും മൂല്യനിർണയ ത്തിനും പരിഷ്കാരം പ്രഖ്യാപിച്ച തിനൊപ്പം വൈകാതെ, പാഠ്യപ ദ്ധതി ഉള്ളടക്കം ഭിന്നശേഷി വി ദ്യാർഥികൾക്ക് അനുഗുണമാക്കി, അധ്യയനരീതിയിലും മാറ്റംവരു ത്തുമെന്ന് ഉന്നതവിദ്യാഭ്യാസവ കുപ്പ് വൃത്തങ്ങൾ പറഞ്ഞു.

Previous Post Next Post