ചാല :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി യുവജന - യുവതി ഗ്രൂപ്പുകൾക്ക് വാദ്യോപകരണ വിതരണോദ്ഘാടനം നാളെ മാർച്ച് 12 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
രജിസ്ട്രേഷൻ, പുരാവസ്തു രേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിജു അധ്യക്ഷത വഹിക്കും. പ്രശസ്ത സോപാനസംഗീതജ്ഞൻ കലാചാര്യ പയ്യന്നൂർ കൃഷ്ണമണിമാരാർ മുഖ്യാതിഥിയാകും.
