ഇരിക്കൂർ :- മാമാനിക്കുന്ന് മഹാദേവിക്ഷേത്രത്തിൽ പൂരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഭാഗവതസപ്താഹ യജ്ഞത്തിന് തുടക്കമായി. മുന്നാക്കക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഓഫീസർ പി.മുരളീധരൻ അധ്യക്ഷത വഹിച്ചു.
മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഇടമന വാധ്യാൻ ഈശ്വരൻ നമ്പൂതിരി, പാലോന്നം ശ്രീജിത്ത് നമ്പൂതിരി എന്നിവർ സഹാചാര്യന്മാരാണ്. കെ.ടി അനൂപ്, പി.കെ ദേവദാസ്, ജെ.ശ്രീജ, വി.ശ്രീധരൻ, കെ.വി മനോഹരൻ, ഇ.കെ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. ആചാര്യന്റെ ഭാഗവതമാഹാത്മ്യ പ്രഭാഷണവും നടന്നു.
