തളിപ്പറമ്പ് മണ്ഡലം NDA സ്ഥാനാർത്ഥി എൻ.ഹരിദാസിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മയ്യിലിൽ ഉദ്ഘാടനം ചെയ്തു‌


മയ്യിൽ :- തളിപ്പറമ്പ് നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി എൻ.ഹരിദാസിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മയ്യിലിൽ ഉദ്ഘാടനം ചെയ്തു‌. തളിപ്പറമ്പ് നിയോജക മണ്ഡലം NDA ചെയർമാൻ മുണ്ടേരി ചന്ദ്രന്റെ അധ്യക്ഷതയിൽ സ്ഥാനാർത്ഥി എൻ. ഹരിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. 

ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് കേണൽ സാവിത്രിയമ്മ കേശ ൻ, ജില്ലാ സെക്രട്ടറി അരുൺ തോമസ്, ഗംഗാധരൻ കാളീശ്വരം, ടി.സി മോഹനൻ, കെ.കെ നാരായണൻ, വി.വി ഗീത, കെ.എൻ ബാബുവികാസ്, എ.അശോകൻ, കെ.കെ സോമൻ, പി.വി ദേവരാജൻ, എസ്.സുമേഷ് തുടങ്ങിയവർ സംസാരിച്ചു. ശ്രീഷ് മീനാത്ത് സ്വാഗതവും ഷൈമ പ്രദീപ് നന്ദിയും പറഞ്ഞു.

Previous Post Next Post