ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ മരണപ്പെട്ടു


മലപ്പുറം :- ദേശീയപാതയിലെ സർവീസ് റോഡിൽ രണ്ട് ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു. പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകൻ മുഹമ്മദ് അസ്ലം (19), പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകൻ അൻസിഫ് (19) ന്നിവരാണ് മരിച്ചത്. അസ്ലം പൊന്നാനി എം.ഐ ബോയ്സ് സ്കൂളിലെയും അൻസിഫ് പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർത്ഥികളാണ്. രാത്രി പൊന്നാനി ബാർളി കുളത്തിന് സമീപമുള്ള സർവീസ് റോഡിലായിരുന്നു അപകടം. 

എതിർദിശകളിൽ നിന്ന് വന്ന ബൈക്കുകൾ തമ്മിൽ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു ബൈക്കുകളിലായി 6 പേരുണ്ടായിരുന്നു. രണ്ടു പേർ അപകട സ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ പളളപ്രം സ്വദേശി അൻഷി തൃശൂരിലെ ജൂബിലി ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. നിലവിൽ മൃതദേഹങ്ങൾ പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post