കൊളച്ചേരി ശ്രീ പുതിയ വീട് ഊർപ്പഴശ്ശി ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 4 ന് തുടക്കമാകും


കൊളച്ചേരി :- കൊളച്ചേരി ശ്രീ പുതിയ വീട് ഊർപ്പഴശ്ശി ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 4, 5, 6 തീയതികളിൽ നടക്കും. ഏപ്രിൽ നാല് ശനിയാഴ്ച രാവിലെ 9 മണിക്ക് നാഗ പൂജ.

ഏപ്രിൽ 5 ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രതിഷ്ഠാദിനം വൈകുന്നേരം 5 മണിക്ക് ദൈവത്താർ വെള്ളാട്ടം വൈകുന്നേരം 6 മണിക്ക് ഗുളികൻ വെള്ളാട്ടം വൈകുന്നേരം 7 മണിക്ക് ധർമ്മദൈവം വെള്ളാട്ടം. രാത്രി 7 45 പെരുമ്പാറ ഭഗവതി വെള്ളാട്ടം രാത്രി 8.30 ന് വിഷ്ണുമൂർത്തി വെള്ളാട്ടം രാത്രി 9 മണി മുതൽ വിവിധ കലാപരിപാടികൾ. 

ഏപ്രിൽ 6 തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക് ദൈവത്താർ പുറപ്പാട്, 4 മണിക്ക് ഗുളികൻ, 5 മണിക്ക് ധർമ്മദൈവം 6 മണിക്ക് പെരുമ്പാറ ഭഗവതി, 7 മണിക്ക് വിഷ്ണുമൂർത്തി, 9 മണിക്ക് കരുമാരത്ത് ഇല്ലത്തേക്ക് എഴുന്നള്ളിപ്പ്.

Previous Post Next Post